മംഗളൂരു: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയെ ഭീഷണിപ്പെടുത്തിയ ആള്‍ക്കെതിരെ കേസെടുത്ത് മംഗളൂരു പൊലീസ്. വാരിയന്‍കുന്നന്‍ ലോകത്തെ ആദ്യത്തെ താലിബാന്‍ തലവനാണെന്ന് കോഴിക്കോട് വച്ച് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. തുടര്‍ന്നാണ് എ കെ സിദ്ദിഖ് എന്നയാള്‍ അബ്ദുള്ളക്കുട്ടിയുടെ തലയറുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
എ കെ സിദ്ദിഖ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് വധഭീഷണി മുഴക്കിയ വീഡിയോ അപ്‌ലോഡ് ചെയ്തത്. എ കെ സിദ്ദിഖ് നാട്ടിലുണ്ടോ വിദേശത്താണോ എഫ്ബി അക്കൗണ്ട് വ്യാജമാണോ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. കേരള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നത് കൊണ്ടാണ് മംഗളൂരു പൊലീസിന് പരാതി നല്‍കിയത് എന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.