തിരുവനന്തപുരം: പരാതി കിട്ടിയത് കൊണ്ടാണ് മാധ്യമപ്രവര്‍ത്തക അഖിലക്കെതിരെ കേസെടുത്തതെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേസിന്റെ നിയമവശങ്ങള്‍ താന്‍ പരിശോധിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
അന്വേഷണം നടന്നുകൊണ്ടിരിക്കുകയല്ലേ അന്വേഷണം നടക്കട്ടെ. ഗൂഢാലോചനയുണ്ടെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ എന്നും വി ശിവന്‍കുട്ടി പറഞ്ഞു. നിയമവശങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടില്ലെന്നുമായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം.