കേരളത്തിന് ജാതിയില്ല ; സര്‍ക്കാര്‍ നല്‍കിയ വിവരം തെറ്റെന്ന് പരാതി

school

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അധ്യയനവര്‍ഷം ജാതി, മത കോളം പൂരിപ്പിക്കാതെ സ്‌കൂള്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടേതായി സര്‍ക്കാര്‍ നല്‍കിയ കണക്ക് തെറ്റെന്ന് പരാതി. കഴിഞ്ഞ അധ്യയനവര്‍ഷം 1,24,147 വിദ്യാര്‍ഥികള്‍ ജാതി, മതം എന്നീ കോളങ്ങള്‍ പൂരിപ്പിക്കാതെ പ്രവേശനം നേടിയിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. എന്നാല്‍ ഈ കണക്കുകള്‍ തെറ്റ് ആണെന്നാണ് സ്‌കൂള്‍ അധികൃതരുടെ നിലപാട്.

ഔദ്യോഗിക കണക്കും സ്‌കൂളുകളിലെ കണക്കും തമ്മില്‍ വന്‍ അന്തരമുണ്ടെന്നാണ് പരാതി. കളമശ്ശേരി രാജഗിരി, അത്താണി സെന്റ് ഫ്രാന്‍സിസ് അസീസി, തുറക്കല്‍ അല്‍ഹിദായ എന്നീ സ്‌കൂളുകളില്‍ 1000 ത്തിലധികം വിദ്യാര്‍ഥികള്‍ ജാതി,മതം രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. എന്നാല്‍ ഇതു തെറ്റാണെന്നും എല്ലാ കുട്ടികളുടെയും ജാതിയും മതവും രേഖപ്പെടുത്തിയിട്ടുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാറിന്റെ കണക്കനുസരിച്ച് കേരളത്തില്‍ ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ തങ്ങളുടെ മതവും ജാതിയും രേഖപ്പെടുത്താതെയാണ് ഈ അധ്യയന വര്‍ഷം സ്‌കൂളില്‍ പ്രവേശനം നേടിയിരിക്കുന്നത് എന്നാണ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രകുമാര്‍ നിയമസഭയില്‍ പറഞ്ഞത്.

Top