ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഇന്ന് യോഗം ചേരും

രു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഇന്ന് യോഗം ചേരും.ഇതിനായി രൂപീകരിച്ച ഉന്നതതല സമിതി അധ്യക്ഷന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലാണ് യോഗം.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഭരണഘടനാ വിരുദ്ധമാണെന്ന് മമത ബാനര്‍ജി ആരോപിച്ചിരുന്നു.ഇന്ന് ചേരുന്ന യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട അവലോകനങ്ങള്‍ നടത്തും. നിലവിലെ ഭരണഘടനാ ചട്ടക്കൂട് പരിഗണിച്ച് ലോക്സഭ, സംസ്ഥാന നിയമസഭ മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവയിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യതകള്‍ യോഗത്തില്‍ പരിശോധിക്കും.

ബംഗാളള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. സംസ്ഥാനത്ത് ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണമാണ് യോഗത്തില്‍ നിന്ന് മമത ഒഴിവായത്. മമതയ്ക്ക് പകരം എംപിമാരായ സുദീപ് ബന്ദ്യോപാധ്യായയും കല്യാണ് ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കും.

Top