കൊച്ചി: സമൂഹമാധ്യമത്തിലൂടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ സിപിഐ നേതാവ് അറസ്റ്റില്‍. സിപിഐ മുന്‍ കിഴക്കേക്കര ബ്രാഞ്ച് സെക്രട്ടറി തൊങ്ങനാല്‍ അഫ്‌സലിനെയാണ് തിങ്കളാഴ്ച വൈകീട്ട് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
കിഴക്കേക്കരയിലെ ഒരു വീട്ടില്‍ ഒളിച്ചു താമസിച്ചിരുന്നു ഇയാള്‍. രഹസ്യ നീക്കത്തിലൂടെയായിരുന്നു അറസ്റ്റ്. ഗാന്ധിജയന്തി ദിനത്തില്‍ വൈകീട്ടാണ് അഫ്‌സലിന്റെ ഫേസ്ബുക്ക് പേജില്‍ രാഷ്ട്രപിതാവിനെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇതിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു.