പാരീസ്: ലാ ലീഗയില്‍ എഫ്സി ബാഴ്സലോണയ്ക്ക് നിര്‍ണായക വിജയം. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സയുടെ വിജയം. അത്ലറ്റികോ മാഡ്രിഡില്‍ നിന്ന് ലോണില്‍ എത്തിയ ജാവോ ഫെലിക്സാണ് ബാഴ്സയുടെ വിജയഗോള്‍ നേടിയത്.
രണ്ടാം പകുതിയില്‍ സമനില ഗോളിനായി അത്ലറ്റികോ പരിശ്രമിച്ചു. അതിന്റെ ഫലമായി നിരവധി അവസരങ്ങളാണ് അത്ലറ്റികോയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അവസാന നിമിഷങ്ങളില്‍ മത്സരം പലപ്പോഴും ബാഴ്സയുടെ പകുതിയില്‍ മാത്രമായി ഒതുങ്ങുന്ന കാഴ്ചയും കണ്ടു. കൗണ്ടര്‍ അറ്റാക്കില്‍ നിന്നും അത്ലറ്റികോയുടെ ബോക്സിലെത്തിയ ലെവന്‍ഡോവ്സ്‌കിയുടെ ശ്രമം പക്ഷേ ഗോളായില്ല. രണ്ടാം പകുതിയില്‍ ആരും വല കുലുക്കാതിരുന്നതോടെ ഒറ്റഗോളില്‍ ബാഴ്സ വിജയം ഉറപ്പിച്ചു.വിജയത്തോടെ 15 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റ് സ്വന്തമാക്കാന്‍ ബാഴ്സയ്ക്ക് കഴിഞ്ഞു. പട്ടികയില്‍ മൂന്നാമതാണ് ബാഴ്സ. തൊട്ടുപിന്നില്‍ നാലാം സ്ഥാനത്താണ് അത്ലറ്റികോ മാഡ്രിഡിന്റെ സ്ഥാനം. 14 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റാണ് അത്ലറ്റികോയുടെ സമ്പാദ്യം.
എന്നാല്‍ 28-ാം മിനിറ്റില്‍ മത്സരത്തിന്റെ വിധി നിര്‍ണയിച്ച ഗോള്‍ പിറന്നു. റാഫിഞ്ഞ നല്‍കിയ പാസിലൂടെ ജാവോ ഫെലിക്സാണ് അത്ലറ്റികോയുടെ വല കുലുക്കിയത്.ബാഴ്സലോണ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ആദ്യ നിമിഷങ്ങളില്‍ ഗോള്‍ വന്നില്ല. ഫിനിഷിങ്ങിലെ പിഴവും ടീമിന് തിരിച്ചടിയായി. ലെവന്റോവ്സ്‌കിയുടെ അവസരങ്ങള്‍ ലക്ഷ്യം കണ്ടതുമില്ല.