പത്തനംതിട്ട: തന്ത്രി കണ്ഠര് മോഹനരും ദേവസ്വം ബോര്‍ഡും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ശബരിമല മേല്‍ശാന്തി അഭിമുഖം മുടങ്ങി. മോഹനരെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ ആകില്ലെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞു. കേസുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡിന്റെ നടപടി. എന്നാല്‍ കേസില്ലെന്നാണ് കണ്ഠര് മോഹനര് പറയുന്നത്.
തര്‍ക്കമായതോടെ രാവിലെ 11 മണിക്ക് തുടങ്ങാനിരുന്ന അഭിമുഖം അനിശ്ചിതത്വത്തിലായി. ഇതേ തുടര്‍ന്ന് ബോര്‍ഡ് ഹൈക്കോടതിയുടെ അനുമതി തേടി.
അതേസമയം ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ കോടതി വിധി മുന്‍ നിര്‍ത്തി സര്‍ക്കാരിനെതിരെ നടത്തുന്ന എതിര്‍ പ്രചാരണങ്ങളെ ശക്തമായി പ്രതിരോധിക്കാനാണ് സിപിഎം തീരുമാനമെടുത്തിരിക്കുന്നത്. തലസ്ഥാനത്ത് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
വര്‍ഗ ബഹുജന സംഘടനകളെ രംഗത്തിറക്കിയാകും സര്‍ക്കാരിനെതിരായുള്ള പ്രചാരങ്ങളെ പാര്‍ട്ടി പ്രതിരോധിക്കുക. വിഷയത്തിലെ കോണ്‍ഗ്രസ് നിലപാട് ആത്മഹത്യാപരമാണന്നും സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.