മുംബൈ: മദ്യലഹരിയില്‍ ചെറുമകന്‍ വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. 23 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. ജവഹര്‍ താലൂക്കിലെ ഉംബര്‍വാഡി ഗ്രാമത്തില്‍ തിങ്കളാഴ്ച രാത്രിയാണ് ആനന്ദി തോഖ്രെ എന്ന എഴുപതുകാരി കൊല്ലപ്പെട്ടത്. കൊച്ചുമകന്‍ ധര്‍മ്മവീര്‍ വാസെ (23) വീട്ടില്‍ അത്താഴം കഴിക്കുകയായിരുന്നു. അതിനിടയില്‍ മുത്തശ്ശി സ്വയം പിറുപിറുക്കുന്നതും പരാതി പറയുന്നതും ധര്‍മ്മവീര്‍ കേട്ടു. കുപിതനായ ചെറുമകന്‍ മരത്തടി കൊണ്ട് വൃദ്ധയെ അടിച്ചു. സംഭവസ്ഥലത്ത് തന്നെ ആനന്ദി മരിച്ചു.
വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടി. സംഭവം നടക്കുമ്പോള്‍ പ്രതി മദ്യലഹരിയിലായിരുന്നു. ഐപിസി സെക്ഷന്‍ 302 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരയുടെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയതായും ജവഹര്‍ പൊലീസ് കൂട്ടിച്ചേര്‍ത്തു.