ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന് ഇന്ന് നിര്‍ണ്ണായക മത്സരം, പൂ നെ സിറ്റിയോട് ഏറ്റുമുട്ടും

blasters

പൂനെ: ഐഎസ്എല്‍ സീസണിലെ നിര്‍ണ്ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പൂനെ സിറ്റിയോട് ഏറ്റുമുട്ടും. പൂനെയിലെ ശ്രി ശിവ് ഛത്രപതി സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുക. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തുന്നതിനു വേണ്ടി ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയം അനിവാര്യമാണ്.

അതേസമയം, ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള പരിശ്രമത്തിലാകും പൂനെ സിറ്റി. ചെന്നൈയിന്‍ എഫ്‌സിയെയും, കൊല്‍ക്കത്തയെയും പരാജയപ്പെടുത്തിയാണ് പൂനെ മഞ്ഞപ്പടയ്‌ക്കെതിരെ ഇറങ്ങുന്നത്.

ഡല്‍ഹി ഡൈനാമോസിനെതിരെ കൊച്ചിയില്‍ വിജയം സ്വന്തമാക്കിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പൂനെയ്‌ക്കെതിരെ കളത്തിലിറങ്ങുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ താരം ഗുഡ്‌ജോണ്‍ കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ ദിവസം ടീമിലേക്ക് എത്തിയ പുള്‍ഗയുടെ വരവും ടീമിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. പരുക്ക് മാറി ബെര്‍ബെറ്റോയും ടീമില്‍ എത്തുമെന്നാണ് പ്രതീക്ഷ.

Top