മന്ത്രവാദത്തിന്റെ മറവില്‍ ദളിത് യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍

arrest

മലപ്പുറം: മന്ത്രവാദത്തിന്റെ മറവില്‍ ദളിത് യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റിലായി.

തൃശൂര്‍ വടക്കേക്കാട് പനന്തറ സ്വദേശി ദിനേശ് കുമാറിനെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ദളിത് യുവതിയുടെ പരാതിയിലാണ് ദിനേശ്കുമാറിന്റെ അറസ്റ്റ്.

ഒരു വര്‍ഷം മുന്‍പാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. ദിനേശ് കുമാര്‍ പൂജാരിയായ വടക്കേക്കാട്ട് ക്ഷേത്രത്തില്‍ യുവതി പ്രാര്‍ത്ഥിക്കാനായി പോയിരുന്നു.

തുടര്‍ന്ന്, യുവതിയുമായി സൗഹൃദത്തിലായ ദിനേശ്കുമാര്‍ അവര്‍ക്ക് പ്രേതബാധയുണ്ടെന്നും ഒഴിപ്പിച്ചുതരാമെന്നും പറഞ്ഞ് വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

Top