നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ആലപ്പുഴ: നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ മാന്നാറിലാണ് സംഭവം. മാന്നാര്‍ കുട്ടമ്പേരൂര്‍ കൃപാ സദനത്തില്‍ മിഥുന്‍ കുമാര്‍ (ജോണ്‍) ആണ് മകന്‍ ഡെല്‍വിന്‍ ജോണിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

വീട്ടുകാര്‍ പള്ളിയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം. മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മിഥുന്‍ തൂങ്ങിമരിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. മകന്റെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലായിരുന്നു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top