പുണെ: പൂണെ സ്വദേശിനിക്ക് ഒല ക്യാബില്‍ സുഖപ്രസവം. ഇതേ തുടര്‍ന്ന് അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് അമ്മയ്ക്കും കുഞ്ഞിനും സൗജന്യ യാത്രയാണ് സമ്മാനമായി നല്‍കിയിരിക്കുന്നത്.
പ്രസവ വേദനയെ തുടര്‍ന്ന് ഒക്ടോബര്‍ രണ്ടിനാണ് ഈശ്വരി സിങിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഒല ക്യാബ് വിളിച്ചത്.
എന്നാല്‍, ആശുപത്രിയിലേക്കുള്ള വഴിയില്‍ തന്നെ ഈശ്വരി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.
തന്റെ വാഹനത്തില്‍ ഒരു കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് ക്യാബിന്റെ ഡ്രൈവറായ യശ്വന്ത് ഗലാണ്ടെ. ആശുപത്രിയില്‍ എത്തുന്നതിന് 12 കിലോമീറ്റര്‍ മുമ്പ് തന്നെ യുവതിക്ക് വേദന അസഹനീയമായി.
എന്നാല്‍, താന്‍ പരമാവധി വേഗത്തില്‍ പോയിരുന്നു. പക്ഷേ, നാല് കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും ഈ യുവതി പ്രസവിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
ഇതിന് പിന്നാലെയാണ് ഒലയില്‍ പിറന്ന കുഞ്ഞിനും ജന്മം നല്‍കിയ അമ്മയ്ക്കും സൗജന്യ യാത്രയ്ക്കുള്ള അവസരം ഒരുക്കുമെന്ന് കമ്പനി അറിയിച്ചത്.