ഫ്‌ളാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

നോയിഡ: ഫ്‌ളാറ്റിന്റെ എട്ടാം നിലയില്‍ നിന്നും വീണ്ട് അഞ്ചുവയസുകാരന് ദാരുണാന്ത്യം. ദില്ലിനോയിഡയിലെ ഹൈറൈസ് ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റിയിലെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ ഇന്ന് പുലര്‍ച്ചെ 5.45 ഓടെയാണ് സംഭവം. മാതാപിതാക്കള്‍ ഉറങ്ങിക്കിടക്കവെ കുട്ടി ഉണര്‍ന്ന് പുറത്തിറങ്ങുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

എട്ടാം നിലയിലെ അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നുമാണ് അഞ്ച് വയസ്സുള്ള ആണ്‍കുട്ടി താഴേക്ക് വീണത്. സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ- പുലര്‍ച്ചെ കുട്ടി നേരത്തെ എഴുന്നേറ്റു. ഈ സമയത്ത് മാതാപിതാക്കള്‍ കിടന്നുറങ്ങുകയായിരുന്നു. ചിലപ്പോള്‍ കുട്ടി മറ്റുള്ളവരെക്കാള്‍ നേരത്തെ ഉണര്‍ന്ന് റൂമില്‍ കളിക്കാറുണ്ട്. ഇത്തവണ വാതില്‍ തുറന്ന് അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയിലേക്ക് ഇറങ്ങി, അവിടെ വെച്ചാണ് ദാരുണമായ അപകടം സംഭവിച്ചത്.

ബാല്‍ക്കണിയില്‍ ചെടികളും പച്ചക്കറികളും നട്ടിരുന്നു. ഇവിടെ എത്തിയ കുട്ടി ബാല്‍ക്കണിയില്‍ നിന്നും പുറത്തേക്കുള്ള ഗ്രില്ലില്‍ പിടിച്ച് നിന്നു. ഇതിനിടെ കാല്‍ തെന്നി എട്ടാം നിലയില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. പ്രഭാത നടത്തത്തിനായി പുറത്തുണ്ടായിരുന്നവരാണ് ആദ്യം അപകടം കണ്ടത്. ഉടനെ തന്ന കുട്ടിയെ സെക്ടര്‍ 71ലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് പൊലീസും സ്ഥലതെത്തി. കേസില്‍ കൂടുതല്‍ നിയമനടപടികള്‍ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Top