ഹണി റോസിന്റെ ‘റേച്ചല്‍’ രാഹുല്‍ മണപ്പാട്ട് എന്ന യുവ എഴുത്തുകാരന്റെ ചെറുകഥയുടെ സ്വതന്ത്രാവിഷ്‌കാരം

ണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ‘റേച്ചല്‍’. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രം ബാദുഷ എന്‍. എം, എബ്രിഡ് ഷൈന്‍, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍നനാണ് നിര്‍മിക്കുന്നത്. കുറെ പുരസ്‌കാരങ്ങള്‍ നേടിയ രാഹുല്‍ മണപ്പാട്ട് എന്ന യുവ എഴുത്തുകാരന്റെ ചെറുകഥയുടെ സ്വതന്ത്രാവിഷ്‌കാരമാണ് ഈ സിനിമയെന്നും പൊളിറ്റിക്കലി വേറൊരു തലത്തില്‍ വായിക്കപ്പെട്ട കഥയാണിതെന്നും സംവിധായിക ആനന്ദിനി ബാല പറഞ്ഞു.

ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഹണി റോസിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് മൂലം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, ജാഫര്‍ ഇടുക്കി, പോളി വില്‍സണ്‍, രാധിക രാധാകൃഷ്ണന്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, വിനീത് തട്ടില്‍, വന്ദിത മനോഹരന്‍, ബൈജു എഴുപുന്ന, ജോജി മുണ്ടക്കയം, കണ്ണന്‍ പട്ടാമ്പി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

രാഹുല്‍ മണപ്പാട്ടിന്റെ കഥയില്‍ എബ്രിഡ് ഷൈന്‍, രാഹുല്‍ മണപ്പാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മഞ്ജു ബാദുഷ, നീതു ഷിനോയ്,കോ പ്രൊഡ്യൂസര്‍: ഹന്നന്‍ മറമുട്ടം,ലൈന്‍ പ്രൊഡ്യൂസര്‍: പ്രിജിന്‍ ജി.പി, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍: പ്രിയദര്‍ശിനി പി.എം,

സംഗീതം, ബിജിഎം: അങ്കിത് മേനോന്‍, എഡിറ്റര്‍: മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രവീണ്‍ ബി. മേനോന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുജിത് രാഘവ്, ആര്‍ട്ട്: റസ്‌നേഷ് കണ്ണാടികുഴി, മേക്കപ്പ്: രതീഷ് വിജയന്‍, കോസ്റ്റൂംസ്: ജാക്കി, പരസ്യകല: ടെന്‍ പോയിന്റ്, പ്രമോഷന്‍ സ്റ്റില്‍സ്: വിഷ്ണു ഷാജി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രതീഷ് പാലോട്, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമനിക്, ആക്ഷന്‍: പി.സി സ്റ്റണ്ട്‌സ്, സൗണ്ട് ഡിസൈന്‍: ശ്രീശങ്കര്‍, സൗണ്ട് മിക്‌സ്: രാജാകൃഷ്ണന്‍ എം.ആര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: മാറ്റിനി ലൈവ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്: സക്കീര്‍ ഹുസൈന്‍, ലൊക്കേഷന്‍ മാനേജര്‍: സജീഷ് കൊല്ലങ്കോട്, സ്റ്റില്‍സ്: നിദാദ് കെ.എന്‍,അസി. ഡയറക്ടേഴ്‌സ്: വിഷ്ണു രഘുനന്ദന്‍ എം, യോഗേഷ് ജി, സംഗീത് വി.എസ്, അനീഷ് മാത്യു, ജുജിന്‍ മാത്യുസ്. പി.ആര്‍.ഒ: എ.എസ്. ദിനേശ്, ആതിര ദില്‍ജിത്ത്.

Top