a group demands mm hassan as kpcc president

oommen chandy

തിരുവനന്തപുരം: കെ പി സി സി അധ്യക്ഷന്റെ ചുമതല എം എം ഹസ്സന് നല്‍കണമെന്ന എ ഗ്രൂപ്പ് അഭിപ്രായം ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തലയെ അറിയിച്ചു.

സീനിയര്‍ നേതാവ് ഹസ്സനാണ്. സംസ്ഥാന നേതാക്കള്‍ ഒന്നിച്ചെടുത്ത തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അധ്യക്ഷനെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്നാണ് ഐ ഗ്രൂപ്പ് നിലപാട്.

മലപ്പുറം ഉപതിരഞ്ഞെടുപ്പ് വരെ ഹസ്സന് താത്കാലിക ചുമതല നല്‍കണമെന്നാണ് ആവശ്യം എന്നാല്‍ അതിനുശേഷം ഉമ്മന്‍ചാണ്ടിയെ കെപിസിസി അധ്യക്ഷനാക്കാനും എ ഗ്രൂപ്പ് പദ്ധതിയിടുന്നു.

നേരത്തെ ഗ്രൂപ്പുകള്‍ ഒന്നിച്ച് തീരുമാനം എടുത്തിട്ടും ജി. കാര്‍ത്തികേയനെ അധ്യക്ഷപദവിയിലേക്ക് പരിഗണിച്ചിരുന്നില്ലെന്ന കാര്യവും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Top