ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തലയും ശരീര ഭാഗങ്ങളും വേര്‍പെടുത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തി. ഡല്‍ഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ശ്രീ ഗുരി തേഗ് ബഹദൂര്‍ ഖല്‍സ കോളേജിന്റെ ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പരിശോധനയില്‍ പുരുഷന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു.
സംശയകരമായ നിലയില്‍ ബാഗ് കാണപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. 28നും 30നും അകത്ത് പ്രായമുള്ള യുവാവിന്റേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കാല്‍ ഉടലില്‍ നിന്നും മുറിച്ചെടുത്ത് രണ്ടായി കീറിമുറിച്ച നിലയിലാണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.