മൂന്ന് ദിവസം തുടര്‍ച്ചയായി ഇടിവിലായ സ്വര്‍ണവിലയില്‍ തിരിച്ചുകയറ്റം. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 46400 രൂപയായി. 5,800 രൂപ എന്ന നിലയിലാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില്‍പ്പന പുരോഗമിക്കുന്നത്.
രണ്ടാം തിയതിയാണ് ഈ മാസത്തെ ഏറ്റവും കൂടുതല്‍ സ്വര്‍ണവില രേഖപ്പെടുത്തിയിരുന്നത്. അന്ന് 46640 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ ഇന്നലെ സ്വര്‍ണവില ഇടിഞ്ഞ് 46200 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ മാസം 18ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. 45,920 രൂപയായിരുന്നു അന്ന് സ്വര്‍ണവില. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്.