a k antony – bjp – election

AK-Antony

കാസര്‍കോട്: തിരഞ്ഞെടുപ്പില്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തില്‍ മാത്രം ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് വരാനിരിക്കുന്ന ആപത്തിന്റെ സൂചനയാണെന്നും അദ്ദേഹം കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.

കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങള്‍ മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണെണ്. മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കേരളത്തിലെ മതേതര വോട്ടര്‍മാര്‍ക്ക് കൈപ്പിഴ സംഭവിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ പ്രചരണം കൊണ്ട് ഇടതുമുന്നണിക്ക് വോട്ടു കൂടില്ല. കേരളത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പമാണെങ്കിലും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുകയെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

Top