കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ക്കാമെന്നത് സര്‍ക്കാരിന്റെ വ്യാമോഹം : എ.കെ.ആന്റണി

antony

ന്യൂഡല്‍ഹി: സോളാര്‍ കേസിലൂടെ കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ക്കാമെന്നത് സര്‍ക്കാരിന്റെ വ്യാമോഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി.

ഇന്ന് അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയുടെ തരംതാണ നടപടിയാണെന്നും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

വേങ്ങരയില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചത് രാഷ്ട്രീയ തന്ത്രമാണ്. കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കും. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണത്തെ നേരിടുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

Top