തിരുവനന്തപുരം:ചിത്രാഞ്ജലി സ്റ്റുഡിയോയെ മിനി ഫിലിം സിറ്റിയാക്കി മാറ്റുമെന്ന് ചലചിത്രവകുപ്പ് മന്ത്രി എകെ ബാലന്‍ .
ചിത്രാഞ്ജലി സ്റ്റുഡിയോയുടെ വെറുതെ കിടക്കുന്ന 60 ഏക്കര്‍ സ്ഥലം സിനിമ ആവശ്യങ്ങള്‍ക്കാറയി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ചലചിത്ര വകുപ്പ് മന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായിട്ടാണ് എകെ ബാലന്‍ ചിത്രാഞ്ജലയില്‍ എത്തിയത്. സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് അടക്കമുളള ഉദ്യോഗസ്ഥരും ചിത്രാഞ്ജലിയിലെ ജീവനക്കാരും ചേര്‍ന്നാണ് മന്ത്രിയെ സ്വീകരിച്ചത്. തുടര്‍ന്ന് മിക്‌സിംങ്, ഡബ്ബിംങ് സ്റ്റുഡിയോകള്‍ മന്ത്രി സന്ദര്‍ശിച്ചു.
തുടര്‍ന്ന് ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്.