വാളയാര്‍ കേസ് ; അന്വേഷണത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എ.കെ ബാലന്‍

പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ പൊലീസ് അന്വേഷണത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മന്ത്രി എ.കെ ബാലന്‍. പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും വീഴ്ചകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയിട്ടുണ്ട്. ഇനിയൊരു അന്വേഷണ സംഘവും ഇങ്ങനെ വൃത്തികെട്ട രീതിയില്‍ അന്വേഷണം നടത്തരുത്. അതിനുള്ള നടപടി സര്‍ക്കാര്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു.

വാളയാര്‍ കേസ് അന്വേഷിച്ച പൊലീസിനെതിരെ ഗുരുതരമായ ആക്ഷേപം ഉയര്‍ന്നതോടെയാണ് നിയമമന്ത്രിയുടെ ഈ പ്രതികരണം. ഇനിയൊരു പ്രോസിക്യൂഷനും ഈ രീതിയില്‍ കേസ് നടത്തരുത്. വാളയാര്‍ വിഷയത്തില്‍ ശക്തമായ നടപടി സര്‍ക്കാര്‍ എടുക്കുമെന്നും വരും ദിവസങ്ങളില്‍ അത് കാണാമെന്നും മന്ത്രി പറഞ്ഞു.

Top