Minister A. K. Saseendran ‘S STATAMENT

ak sasindran

കോഴിക്കോട്: പെട്രോള്‍ ലഭിക്കാന്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സംഭവത്തില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ രംഗത്ത്‌.

ജനങ്ങളോടു ഏറ്റുമുട്ടിയല്ല ഹെല്‍മറ്റ് നിര്‍ബന്ധമാക്കേണ്ടതെന്നു ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍.

ജനകീയ പങ്കാളിത്തത്തോടെ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനോടാണ് താല്‍പര്യം.

ബോധവത്കരണത്തിലൂടെയാണ് നിമങ്ങള്‍ നടപ്പാക്കേണ്ടത്. അധികാരം ഉപയോഗിച്ചല്ല ഒരു നിയമവും നടപ്പാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി ഇരിക്കുന്ന വേദിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന ഗതാഗത കമ്മീഷണറുടെ ഉത്തരവ് വന്‍ വിവാദമായിരുന്നു.

ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതിനെതിരെ വകുപ്പിനുള്ളില്‍ തന്നെ വിവാദം പുകഞ്ഞിരുന്നു.

Top