കോഴിക്കോട്: മന്ത്രിക്കസേരയിലേക്ക് മടങ്ങി വരവ് ഇപ്പോള്‍ ചിന്തിക്കുന്നില്ല തോമസ് ചാണ്ടി വരട്ടെയെന്ന് എ.കെ. ശശീന്ദ്രന്‍.
മന്ത്രിയാകാനുള്ള ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കില്ല. മന്ത്രിസ്ഥാനം വലുതെന്ന് കരുതുന്നുമില്ലന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തില്‍ കടിച്ചു തൂങ്ങാതിരുന്നത് നന്നായി, രാജി വയ്ക്കാനുള്ള തീരുമാനം ശരിയെന്നു വിശ്വസിക്കുന്നു. രാഷ്ട്രീയ ധാര്‍മികതയ്ക്കാണ് പ്രധാന്യം നല്‍കിയത് . മന്ത്രിമാരെ സംരക്ഷിക്കലല്ല രാഷ്ട്രീയം സംരക്ഷിക്കലാണ് എല്‍ഡിഎഫ് നയമെന്നും ശശീന്ദ്രന്‍ വെളിപ്പെടുത്തി.
മാധ്യമപ്രവര്‍ത്തനം ഇങ്ങനെ വേണോ എന്നത് ചര്‍ച്ച ചെയ്യണം. ഈ ചര്‍ച്ച സമൂഹത്തിന് ഗുണകരമാകും. പൊലീസ് അന്വേഷണംസമാന്തരമായി തുടരട്ടെ .
സമൂഹത്തിന്റെ ആവശ്യം ജുഡീഷ്യല്‍ അന്വേഷണമാണ് . രണ്ട് അന്വേഷണം വേണമോയെന്ന് പരിശോധിക്കാമെന്നും ശശീന്ദ്രന്‍ പറഞ്ഞു.
അതേസമയം ശശീന്ദ്രന്‍ രാജിവച്ച ഒഴിവില്‍ തോമസ് ചാണ്ടിയെ എന്‍സിപിയുടെ മന്ത്രിയാക്കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. ശനിയാഴ്ച വൈകിട്ട് നാലിന് തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.