ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് മടങ്ങിയെത്തും, ധാര്‍മ്മികതയുടെ പ്രശ്‌നം ഉദിക്കുന്നില്ല ; കാനം

kanam rajendran

തിരുവനന്തപുരം: ഫോണ്‍ കെണി വിവാദത്തില്‍ കുടുങ്ങി രാജിവെച്ച എ.കെ ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുന്നതില്‍ ധാര്‍മ്മികതയുടെ പ്രശ്‌നം ഉദിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ .

ധാര്‍മ്മികതയെക്കുറിച്ച് ചോദിക്കാന്‍ കോണ്‍ഗ്രസിന് എന്താണ് അര്‍ഹതയെന്നും കാനം ചോദിച്ചു.

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തീര്‍ണ്ണം കുറക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കഴമ്പില്ലെന്നും കാനം വ്യക്തമാക്കി.

Top