A. K. Saseendran’S Statement

തിരുവനന്തപുരം :കേരളത്തിന്റെ പൊതു ഗതാഗതം മെച്ചപ്പെടണമെങ്കില്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സമീപനം ആവശ്യമാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍.

കേരളത്തിന്റെ പൊതുവായ അവസ്ഥകള്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചെങ്കില്‍ മാത്രമേ പൊതു ഗതാഗത രംഗത്ത് വികസനം നടപ്പാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് മന്ത്രി വ്യക്തമാക്കി.

പ്രവാസി സമൂഹം ഏറ്റവും കൂടുതല്‍ അവലംബിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാന്‍ ഏതെങ്കിലും ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണം അംഗീകരിക്കാന്‍ പറ്റില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കരിപ്പൂരില്‍ ലാഭകരമാണെന്ന് കണ്ടാല്‍ ലോ ഫ്‌ളോര്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിന് മടിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top