A.K sasidren ncp minister in pinarayi government

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരില്‍ എന്‍സിപിയുടെ മന്ത്രിയായി എ കെ ശശീന്ദ്രനെ തീരുമാനിച്ചു. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനാണ് ഇക്കാര്യമറിയിച്ചത്.

പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ തീരുമാനം ദേശീയ അധ്യക്ഷന്‍ ശരത്പവാര്‍ അംഗീകരിച്ച ശേഷമാണ് മന്ത്രിയെ പ്രഖ്യാപിച്ചത്.

കോഴിക്കോട് എലത്തൂരില്‍നിന്നാണ് എ കെ ശശീന്ദ്രന്‍ ഇത്തവണ നിയമസഭയിലെത്തുന്നത്. ആദ്യമായാണ് ശശീന്ദ്രന്‍ മന്ത്രിയാകുന്നത്.

Top