അമലപോളും തമിഴ് സംവിധായകന്‍ എ.എല്‍ വിജയ്‌യും തമ്മിലുള്ള വേര്‍പിരിയല്‍ തെന്നിന്ത്യന്‍ സിനിമാലോകത്തിനു അപ്രതീക്ഷിതമായ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ആഴ്ച ഇരുവരും നിയമപരമായി വിവാഹമോചിതരാവുകയും ചെയ്തു.
വിവാഹമോചനം ലഭിച്ചതോടെ വിജയ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന് വാര്‍ത്ത വന്നിരുന്നു. വിജയ്‌യുടെ അച്ഛനും പ്രമുഖ നിര്‍മാതാവുമായ എ എല്‍ അളഗപ്പനാണ് മകനുവേണ്ടി മറ്റൊരു വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും വധു മലയാളത്തില്‍ നിന്നു തന്നെയുള്ള യുവനടിയാണെന്നുമായിരുന്നു റിപ്പോര്‍ട്ട്. വിജയ് പുനര്‍വിവാഹത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്ത കേട്ട അമല വിഷമത്തോടെ ഒരു ഷൂട്ടിങ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ താനുള്‍പ്പെട്ട വാര്‍ത്തയ്‌ക്കെതിരെ പ്രതികരിക്കുകയാണ് വിജയ്.പുനര്‍വിവാഹത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്ത തീര്‍ത്തും തെറ്റാണെന്നും ഇങ്ങനെയൊരു വാര്‍ത്ത വന്നത് ഏറെ വേദനിപ്പിച്ചെന്നും എ എല്‍ വിജയ് പറയുന്നു. ഇത്തരം ഊഹാപോഹങ്ങളെ മാധ്യമങ്ങള്‍ ദയവ് ചെയ്ത് പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
2014 ജൂണ്‍ 12നായിരുന്നു അമലപോളും തമിഴ് സംവിധായകന്‍ എ.എല്‍ വിജയ്‌യും വിവാഹിതരാവുന്നത്. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു.