ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു എന്നാണ് ട്വിറ്ററിലൂടെ പ്രിയങ്ക അറിയിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നെടുംതൂണായിരുന്നു അദ്ദേഹം. ഇന്ന് നാം പോരാടുന്ന മൂല്യങ്ങളോട് അഗാധമായ പ്രതിബദ്ധത പുലര്‍ത്തിയ, ജീവിതം സേവനത്തിനായി സമര്‍പ്പിച്ച നേതാവായിരുന്നു അദ്ദേഹമെന്നും പ്രിയങ്ക കുറിച്ചു.
അര്‍ബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പുലര്‍ച്ചെ 4.25നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അന്ത്യം. ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം എയര്‍ആംബുലന്‍സില്‍ ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തെത്തിക്കും. സെക്രട്ടേറിയറ്റില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷമാകും പുതുപ്പള്ളിയിലേക്കു കൊണ്ടുപോകുക. അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മനാണ് മരണ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ സ്ഥിരീകരിച്ചത്. സംസ്‌കാരം പുതുപ്പള്ളിയില്‍. സംസ്ഥാനത്ത് ഇന്ന് അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസം ദുഃഖാചരണം.