ചെറുതുരുത്തിയില്‍ പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം; കവര്‍ന്നത് 40 പവന്‍

തൃശൂര്‍: വടക്കാഞ്ചേരി ചെറുതുരുത്തിയില്‍ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം. അലമാറയില്‍ സൂക്ഷിച്ച 40 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടാക്കള്‍ കവര്‍ന്നു. വട്ടപറമ്പില്‍ കുമ്പിടി വീട്ടില്‍ മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് മോഷണം നടന്നത്.

വീടിന്റെ വാതില്‍ കമ്പിപ്പാരയും പിക്കാസും ഉപയോഗിച്ച് കുത്തിപ്പൊളിച്ച നിലയിലാണ്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയത്. മുസ്തഫയും കുടുംബവും ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് പോയപ്പോഴാണ് കവര്‍ച്ച നടന്നത്.

ഒക്ടോബര്‍ 14 ന് വീട് പൂട്ടി മണ്ണാര്‍ക്കാടുള്ള ബന്ധുവീട്ടിലെക്ക് പോയിരിക്കുകയായിരുന്നു കുടുംബം. ഇന്നു തിരിച്ചെത്തിയപ്പോഴാണ് വിവരമറിയുന്നത്. മുഹമ്മദ് മുസ്തഫ ഗള്‍ഫിലായിരുന്നു. ചെറുതുരുത്തി പൊലീസ് അന്വേഷണം നടത്തിവരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Top