മോസ്കോ: റഷ്യയിലെ എണ്ണ സംസ്കരണശാലയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നാലു പേര് കൊല്ലപ്പെട്ടു.
റഷ്യയിലെ സ്റ്റോവ്സ്കി ജില്ലയിലുള്ള എണ്ണ സംസ്കരണശാലയിലാണ് സംഭവം. നിരവധി അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തീപിടിത്തത്തില്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിനു കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.