കൊല്ലം: കൊല്ലം നീണ്ടകര സ്വദേശിയായ നഴ്‌സിങ് വിദ്യാര്‍ഥിനിയെ കോയമ്പത്തൂരിലെ കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നീണ്ടകര അമ്പലത്തിന്‍ പടിഞ്ഞാറ്റതില്‍ ഔസേപ്പിന്റെയും വിമലറാണിയുടെയും മകള്‍ ആന്‍ഫി(19)യാണ് മരിച്ചത്. ഒന്നാംവര്‍ഷ ബി.എസ്സി. നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്നു.
ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടത്. എന്നാല്‍ ആന്‍ഫി ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ആന്‍ഫിയുടെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കള്‍ കോയമ്പത്തൂര്‍ പോലീസില്‍ പരാതി നല്‍കി.അബിനാണ് ആന്‍ഫിയുടെ സഹോദരന്‍. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.