സംഗീത ലോകത്തിന് പുതിയ വിസ്മയവുമായി ഒരു മലയാളി

ബിനേഷ് ബാബുവിന് സംഗീതമെന്നത് ജീവനു തുല്ല്യമാണ്, തൃശൂര്‍ സ്വദേശിയായ ബിനേഷിനെ ഇന്ന് ലോകത്തിന് പരിചിതമാക്കി കൊടുത്തതും ഈ സംഗീത വാസന തന്നെയാണ്.

വയലിനിലെ പല പരീക്ഷണങ്ങളും ഇന്ന് ഈ ചെറുപ്പക്കാരനെ ഗിന്നസ് ബുക്കിന്റെ അടുത്തെത്തിച്ചിരിക്കുകയാണ്.

72 രാഗങ്ങളും, ആഗോള സംഗീതവും ചേര്‍ത്തുള്ള ബിനേഷിന്റെ വയലിന്‍ ഫ്യൂഷന് സംഗീത ലോകം ഉടന്‍ തന്നെ സാക്ഷിയാകുമ്പോള്‍ അത് ഗിന്നസ് ബുക്കിലേക്കുള്ള ഈ സംഗീത പ്രേമിയുടെ പടിവാതിലു കൂടിയാണ്.

3 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ വയലിന്‍ ഫ്യൂഷനു മുന്നോടിയായി തിരുവോണ നാളില്‍ കൊച്ചിയിലെ ലുലു മാളില്‍ സംഗീതപരിപാടിയുടെ ഡെമോയും ലോഞ്ചും നടത്തുകയും ചെയ്യും.

സംഗീതത്തില്‍ 3 വര്‍ഷത്തെ ഡിഗ്രി പൂര്‍ത്തിയാക്കിയ ബിനേഷ് സൗണ്ട് എഞ്ചിനീയറിങ്ങിലും ബിരുദം കരസ്ഥമാക്കി.

അതിനു ശേഷം സംഗീതസംവിധായകരായ ഔസേപ്പച്ചന്റെയും മോഹന്‍ സിത്താരയുടെയും കീഴില്‍ സംഗീതത്തിന് വേണ്ടി വയലിന്‍ വായിക്കുകയും ചെയ്തിരുന്നു.

നിരവധി സ്റ്റേജ് ഷോകളിലൂടെയും ഈ ചെറുപ്പക്കാരന്‍ തന്റെ കഴിവ് തെളിയിച്ചുണ്ട്.

Top