ന്യൂഡല്‍ഹി :’വിവാഹത്തിന് സമ്മതിക്കാതിരുന്ന യുവതിയെ തട്ടികൊണ്ടു പോയി’ സ്ഥിരം കേള്‍ക്കുന്ന വാര്‍ത്തയാണിത്. എന്നാല്‍ ഡല്‍ഹിയില്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു തട്ടികൊണ്ടു പോകല്‍ കഴിഞ്ഞ ദിവസം നടന്നു. വിവാഹത്തിന് സമ്മതിക്കാത്തതിന്റെ പേരില്‍ യുവതിയുടെ നാലു വയസുള്ള കുഞ്ഞിനെ ഒരു യുവാവ് തട്ടികൊണ്ടു പോയി.
ഡല്‍ഹി മധുവിഹാറിലാണ് സംഭവം. യുവതിയെ വിവാഹത്തിന് സമ്മതിപ്പിക്കാനായി അവരുടെ നാല് വയസുകാരന്‍ മകനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ശിവകുമാര്‍ എന്നയാളാണ് തന്റെ മകനെ തട്ടിക്കൊണ്ടു പോയതെന്ന് യുവതി തന്നെയാണ് പെലീസിനെ അറിയിച്ചത്.
പിന്നീട് പൊലീസ് അന്വേഷണത്തില്‍ കോണാട്ട്‌പ്ലേസില്‍ നിന്ന് കുഞ്ഞിനെയും ശിവകുമാറിനെയും കണ്ടെത്തി. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് യുവതിയെ വിവാഹം കഴിക്കുന്നതിന് വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.