അഹമ്മദാബാദ്: അഹമ്മദാബാദില്‍ യുവാവ് ഭാര്യയേയും പെണ്‍മക്കളെയും വെടിവച്ചുകൊന്ന ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചു. ചൊവ്വാഴ്ച രാവിലെ ജഡ്ജസ് ബംഗ്ലാവ് റോഡില്‍ രത്‌നം ടവറിലായിരുന്നു സംഭവം. നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ധര്‍മേഷ് ഷാ എന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിനു കേസെടുത്തു.
ഷായ്ക്കു 15 കോടി രൂപയുടെ കടമുണ്ടായിരുന്നു. എംബിഎ പഠിക്കാന്‍ ഓസ്‌ട്രേലിയക്കു പോകണമെന്ന് മകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഷാ ഭാര്യയും മക്കളുമായി തിങ്കളാഴ്ച രാത്രിയില്‍ വഴക്കുണ്ടാക്കിയിരുന്നു. വഴക്കിനൊടുവില്‍ ഷാ ഭാര്യയ്ക്കും മക്കള്‍ക്കും നേരെ വെടിവയ്ക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം ഷാ തന്റെ സഹോദരനെ വിവരം അറിയിച്ചു. കുംടുംബത്തെ കൊന്ന ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഇയാളെ സഹോദരന്‍ രക്ഷിച്ചു.