സോണിയ ഗാന്ധിയും രാഷ്ട്രപതിയും തമ്മിൽ കൂടിക്കാഴ്ച നടത്തി

ഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി. പാർട്ടിയിലെ ആഭ്യന്തര ഭിന്നതകൾക്കിടയിലാണ് സോണിയാ പ്രസിഡന്റ് മുർമുവിനെ സന്ദർശിച്ചത്. രാഷ്ട്രപതി ഭവനിലായിരുന്നു കൂടിക്കാഴ്ച നടന്നത്.

യോഗത്തിൽ ഇരുവരും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഇഡി ചോദ്യം ചെയ്യൽ കാരണം സോണിയ ഗാന്ധിക്ക് രാഷ്ട്രപതിയെ കാണാൻ കഴിഞ്ഞിരുന്നില്ല. നേരത്തെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരാൻ ഇല്ലെന്ന് സോണിയ ഗാന്ധി പറഞ്ഞിരുന്നു. നെഹ്‌റു കുടുംബാംഗമല്ലാത്ത ഒരാൾ കോൺഗ്രസ് അധ്യക്ഷൻ ആകട്ടെ എന്നും സോണിയ വ്യക്തമാക്കി.

മുതിർന്ന കോൺഗ്രസ് നേതാക്കളെയാണ് സോണിയ ഗാന്ധി നിലപാട് അറിയിച്ചത്. അധ്യക്ഷ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കുന്ന സാഹചര്യത്തിലാണ് നയം വ്യക്തമാക്കിയത്. 28 വർഷത്തിന് ശേഷമാണ് നെഹ്‌റു കുടുംബാംഗം അല്ലാത്തയാൾ കോൺഗ്രസ് അധ്യക്ഷൻ ആകാനുള്ള സാധ്യത ഒരുങ്ങുന്നത്.

 

Top