വാട്‌സ്ആപ്പിലെ സന്ദേശത്തിന് സ്മാര്‍ട് വാച്ചില്‍ ശബ്ദ സന്ദേശമായി മറുപടി നല്‍കാം

വാട്‌സാപ്പിലെ സന്ദേശങ്ങള്‍ക്ക് സ്മാര്‍ട്‌ഫോണ്‍ തുറക്കാതെതന്ന വാച്ചിലൂടെ മറുപടി അയക്കാന്‍ കഴിയും. ചില വാച്ചുകള്‍ മുന്‍കൂട്ടി നിശ്ചയിച്ച ചില വാക്കുകളില്‍ മാത്രം മറുപടി നല്‍കാന്‍ അനുവദിക്കുമ്പോള്‍ ഗാലക്‌സി, പിക്‌സല്‍ തുടങ്ങിയ വിയര്‍ ഒഎസ്-പവര്‍ വാച്ചുകള്‍ വോയ്സ് സന്ദേശങ്ങള്‍ ഉപയോഗിച്ച് മറുപടി നല്‍കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. കഴിഞ്ഞ ജൂലൈ 20നു ആണു വിയര്‍ ഒഎസ് വാട്‌സ്ആപ്പ് പിന്തുണ നല്‍കാന്‍ ആരംഭിച്ചതായി സമൂഹമാധ്യമങ്ങിലൂടെ അറിയിച്ചത്.

ഓണ്‍-സ്‌ക്രീന്‍ കീബോര്‍ഡ് ഉപയോഗിക്കാനോ നിങ്ങളുടെ ഫോണ്‍ പുറത്തെടുക്കാനോ താല്‍പ്പര്യമില്ലെങ്കില്‍ ഈ സവിശേഷത ഉപയോഗപ്രദമാകും. എല്‍ ടി ഇ സംവിധാനമുള്ള വിയര്‍ ഒഎസ് 3 വാച്ചുകളുടെ ഉപയോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ നിന്നല്ലാതെ സ്വതന്ത്രമായി സന്ദേശങ്ങളോട് പ്രതികരിക്കാന്‍ കഴിയും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് വെയര്‍ ഒഎസിനുള്ള വാട്ട്സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. സ്മാര്‍ട്ട് വാച്ചും ഫോണും ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങളുടെ സ്മാര്‍ട്ട് വാച്ചിലേക്ക് വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ഒരു ഓപ്ഷന്‍ കാണും

ശബ്ദ സന്ദേശം അയയ്ക്കുന്നതിനായി…
സ്മാര്‍ട്ട് വാച്ചില്‍ വാട്ട്സ്ആപ്പ് തുറന്നശേഷം വോയ്സ് സന്ദേശം അയയ്ക്കാന്‍ ആഗ്രഹിക്കുന്ന കോണ്‍ടാക്റ്റില്‍ ടാപ്പ് ചെയ്യുക.
ചാറ്റ് വിന്‍ഡോ തുറന്നാല്‍, താഴേക്ക് സ്‌ക്രോള്‍ ചെയ്യുക. ഇവിടെ, നിങ്ങള്‍ ഒരു വോയ്സ് ഐക്കണ്‍ കാണും, അതില്‍ ടാപ്പുചെയ്യുന്നതോടെ സന്ദേശം റെക്കോര്‍ഡുചെയ്യാന്‍ തുടങ്ങും.
റെക്കോര്‍ഡു ചെയ്തുകഴിഞ്ഞാല്‍, ടിക്ക് ഐക്കണ്‍ അമര്‍ത്തുക, നിങ്ങള്‍ക്ക് റെക്കോര്‍ഡ് ചെയ്ത സന്ദേശത്തിന്റെ പ്രിവ്യൂ ലഭിക്കും. അയയ്ക്കുക ബട്ടണില്‍ ടാപ്പുചെയ്യുക.

 

Top