പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 77 വര്‍ഷം തടവ്

കോഴിക്കോട്: കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 77 വര്‍ഷം തടവും പിഴയും. 2021 ല്‍ താമരശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോഴിക്കോട് പോക്സോ കോടതി ശിക്ഷ വിധിച്ചത്.

2016 മുതല്‍ 2019 വരെയാണ് പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രതി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. വിവരം 2021 ല്‍ കുട്ടി മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് താമരശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കക്കാട് സ്വദേശി ഷമീദ് പിടിയിലാകുന്നത്.

77 വര്‍ഷം തടവും 3, 50, 000 രൂപ പിഴയുമാണ് ശിക്ഷ. കോഴിക്കോട് പോക്സോ കോടതി ജഡ്ജായ രാജീവ് ജയരാജാണ് ശിക്ഷ വിധിച്ചത്.

Top