15 ലക്ഷത്തിന്റെ കടം തീര്‍ക്കാന്‍ വിറ്റത് പ്രായപൂര്‍ത്തിയാകാത്ത മകളെയും ഭാര്യയേയും

andhra

ഹൈദരാബാദ്: 15ലക്ഷം രൂപയുടെ കടം തീര്‍ക്കാന്‍ സ്വന്തം ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും വില്‍ക്കാന്‍ കരാറുണ്ടാക്കി ഒരു ഓട്ടോ ഡ്രൈവര്‍. ആന്ധ്രാപ്രദേശിലെ കുര്‍നൂള്‍ ജില്ലയിലെ കോയിലകുണ്ട്‌ല എന്ന ഗ്രാമത്തിലാണ് സംഭവം.

മദ്യപാനിയും ചൂതാട്ടത്തിനടിമയുമായ 38 കാരനായ ഡ്രൈവര്‍ക്ക് നാല് പെണ്‍മക്കളും ഒരു മകനുമാണുള്ളത്. ഇതില്‍ 12കാരിയായ മകളെ വില്‍ക്കാനാണ് ഇയാള്‍ കരാറുണ്ടാക്കിയത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ അവളെ നല്‍കാമെന്ന് കണിച്ച് ഒരാളുമായി 1.5 ലക്ഷം രൂപയുടെ കരാറാണ് ഒപ്പുവെച്ചിരിക്കുന്നത്.

ഓട്ടോ ഡ്രൈവറുടെ ഭാര്യ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. താന്‍ ഈയടുത്താണ് സംഭവം അറിഞ്ഞതെന്നും തന്റെ മക്കളെ ഇയാള്‍ വില്‍ക്കുമെന്ന് ഭയക്കുന്നതായും ഭാര്യ പറഞ്ഞു. തന്നെ അഞ്ചു ലക്ഷം രൂപക്ക് ഭര്‍ത്താവിന്റെ ബന്ധുവിന് വിറ്റതായും അവര്‍ ആരോപിച്ചു. സംഭവം അറിഞ്ഞതോടെ മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയെന്നും എന്നാല്‍ ഭര്‍ത്താവ് അവിടെ വന്ന് ഉപദ്രവിക്കുകയാണെന്നും സ്ത്രീ പരാതിയില്‍ പറയുന്നു.

വില്‍ക്കാനുള്ള തീരുമാനം അറിഞ്ഞതോടെ മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയെന്നും എന്നാല്‍ ഭര്‍ത്താവ് അവിടെ എത്തി ദേഹോപദ്രവം ഏല്‍പ്പിക്കുകയാണെന്നും സ്ത്രീ നല്‍കിയ പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്.

തന്റെ കുട്ടികളെ തനിക്ക് ഇഷ്ടമുള്ളത് ചെയ്യുമെന്നാണ് ഭര്‍ത്താവിന്റെ ഭീഷണിയെന്നും സ്ത്രീ പറയുന്നു. സംഭവത്തെ തുടര്‍ന്ന് വനിതാ ശിശുക്ഷേമ വകുപ്പ് അംഗങ്ങള്‍ വീട്ടിലെത്തി സ്ത്രീയെയും കൂട്ടികളെയും സന്ദര്‍ശിച്ചു. സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് കേസെടുക്കുകയും 17ഉം 12ഉം വയസുള്ള കുട്ടികളെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

Top