സിംഗപ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ സൈനികന് സിംഗപ്പൂരില്‍ തടവ് ശിക്ഷ. സിംഗപ്പൂര്‍ ആര്‍മ്ഡ് ഫോഴ്‌സസിലെ വാറന്റ് ഓഫീസറായ 50 വയസുകാരനാണ് 10 മാസത്തെ തടവ് ശിക്ഷ ലഭിച്ചത്. 2021 ഡിസംബറിലായിരുന്നു 50കാരനായ സൈനികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സുബ്രമണ്യന്‍ തബുരാന്‍ രംഗസാമി എന്ന ഇന്ത്യന്‍ വംശജനായ സൈനികനാണ് കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.
സംഭവത്തില്‍ ഇയാള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. നേരത്തെ പെണ്‍കുട്ടിയുടെ പരാതി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സുബ്രമണ്യനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോടതി വിധിക്ക് പിന്നാലെ സുബ്രമണ്യനെ സര്‍വ്വീസില്‍ നിന്ന് നീക്കുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സ്‌കൂള്‍ കൌണ്‍സിലറെ കാണാനിറങ്ങിയ പെണ്‍കുട്ടി ഡോറില്‍ തട്ടി വീണപ്പോള്‍ സഹായിക്കാനായി എത്തിയ ശേഷമായിരുന്നു കുറ്റകൃത്യം നടന്നത്. സഹായിച്ചതിന് പെണ്‍കുട്ടി സൈനികന്‍ നന്ദി പറഞ്ഞിരുന്നു. പിന്നാലെ പെണ്‍കുട്ടിയെ സൈനികന്‍ സംസാരിച്ച് വീഴ്ത്തി പീഡിപ്പിക്കുകയായിരുന്നു.
കൃത്യം നടക്കുന്ന സമയത്ത് പെണ്‍കുട്ടിയുടെ പ്രായത്തേക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ഏര്‍പ്പെടുന്നത് കുറ്റകൃത്യത്തിലാണെന്നും അറിവുണ്ടായിരുന്നുവെന്നാണ് കുറ്റസമ്മതം നടത്തിയപ്പോള്‍ സൈനികന്‍ വിശദമാക്കിയത്. സംഭവത്തിന് ശേഷം പെണ്‍കുട്ടിയുമായി ഫോണിലൂടെ ബന്ധം പുലര്‍ത്താനും സൈനികന്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി.