കൊച്ചി:എളമക്കരയില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ മാതാവും ആണ്‍ സുഹൃത്തും റിമാന്‍ഡില്‍. അശ്വതിയും ഷാനിഫും ചേര്‍ന്ന് കുട്ടിയെ മുന്‍പും ഗുരുതരമായി ഉപദ്രവിച്ചിട്ടുണ്ട് എന്ന് പോലീസ് കണ്ടെത്തി. പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.
ആസൂത്രിതമായി നടത്തിയ കൊലപാതകംമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. തുടര്‍ന്നുള്ള ജീവിതത്തില്‍ കുട്ടി ബുദ്ധിമുട്ടാകുമെന്ന് അശ്വതിയും ഷാനിഫും കരുതിയിരുന്നു. ഇതോടെയാണ് കൊലപ്പെടുത്തിയത്. ഇതിനു മുന്‍പും പ്രതികള്‍ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്. കുട്ടിയുടെ നട്ടെല്ലിന് ഉള്‍പ്പെടെ പരിക്കേറ്റിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.
മാതാവ് അശ്വതിയുടെ അറിവോടെ ഷാനിഫ് ആണ് ആക്രമിച്ചിരുന്നത്. കുട്ടിയുടേത് സ്വാഭാവികമരണം എന്നുറപ്പിക്കുകയായിരുന്നു ലക്ഷ്യം. ആലുവ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഈ മാസം 20 വരെ റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും. കസ്റ്റഡിഅപേക്ഷ അടുത്തദിവസം സമര്‍പ്പിക്കും.