കണ്ണൂര്‍: തന്റെ വീടിന് നേരെ ഉണ്ടായ ബോംബാക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ്സെന്ന് എ എന്‍ ഷംസീര്‍ എം എല്‍ എ. സംഭവത്തില്‍ മറുപടി പറയേണ്ടത് ആര്‍എസ്എസ് നേതൃത്വമാണെന്നും ഷംസീര്‍ എം എല്‍ എ പറഞ്ഞു.
കേരളത്തില്‍ ആസൂത്രിതമായി കലാപം ഉണ്ടാക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എന്റെ വീടിന് നേരെയുണ്ടായ ആക്രമണം. തലശ്ശേരിയിലെ ഒരു ചെറിയ കേന്ദ്രത്തില്‍ മാത്രമാണ് സംഘര്‍ഷമുണ്ടായിരുന്നത്. ഇത് പരിഹരിക്കാന്‍ എന്റെ കൂടി മുന്‍കയ്യിലാണ് എസ്പിയുടെ അധ്യക്ഷതയില്‍ സിപിഎം- ആര്‍എസ്എസ് നേതൃത്വങ്ങളുമായി സമാധാന ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ച നടന്നുകൊണ്ടിരിക്കെയാണ് എന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞിരിക്കുന്നത്. ഇത് സമാധാനമുണ്ടാക്കണം എന്ന് ആര്‍എസ്എസ് ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവാണെന്നും ഷംസീര്‍ പ്രതികരിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സിപിഎം ഒരു കക്ഷിയല്ലെന്നും പിന്നെയെന്തിനാണ് സിപിഎമ്മിന് നേരെ തിരിയുന്നതെന്നും ഷംസീര്‍ ചോദിച്ചു.
എംഎല്‍എയുടെ തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെ ബോംബേറുണ്ടായത്. ആക്രമണസമയത്ത് ഷംസീറിന്റെ കുടുംബം വീട്ടിലുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.