കൊച്ചി: വിമാനത്തില്‍ യുവനടിയോട് അപമര്യാദയായി പെറുമാറിയ കേസില്‍ തൃശൂര്‍ സ്വദേശിയായ യാത്രക്കാരനോട് ഹാജരാകാന്‍ നിര്‍ദേശിച്ചു. ആന്റോ എന്ന യാത്രക്കാരനോട് ഹാജരാകാന്‍ നെടുമ്പാശേരി പൊലീസാണ് നിര്‍ദേശം നല്‍കിയത്.
ചൊവ്വാഴ്ച വൈകുന്നേരം മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യവെയാണ് മലയാളി യുവനടിക്ക് നടിക്ക് ദുരനുഭവം ഉണ്ടായത്. അടുത്ത സീറ്റിലിരുന്ന യുവാവ് അവാക്കുതര്‍ക്കം ഉണ്ടാക്കിയെന്നും ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നുമാണ് നടിയുടെ പരാതി. ഇയാള്‍ മദ്യലഹരിയിലായിരുന്നു, വിമാന ജീവനക്കാരോട് പരാതി പറഞ്ഞപ്പോള്‍ മറ്റൊര് സീറ്റിലേക്ക് മാറ്റിയിരുത്തുക മാത്രമാണ് ഉണ്ടായെതെന്നും നടി ആരോപിച്ചിരുന്നു. പിന്നീട് കൊച്ചിയിലെത്തിയപ്പോള്‍ പൊലീസില്‍ പരാതി പറയുകയാണുണ്ടായത്.
പൊലീസെത്തുമ്പോഴേക്കും ഇയാള്‍ വിമാനത്താവളത്തില്‍നിന്ന് പോയിരുന്നു. തുടര്‍ന്ന്, തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നടി ഇക്കാര്യം അറിയിക്കുകയും ചെയ്തു.