ദളപതിയുടെ കാറുകളുടെ കളഷനിലേക്ക് ഒരു പുതിയ അതിഥി കൂടി

വിജയുടെ കാര്‍ കളഷനിലേക്ക് പുതിയ കാറു കൂടി. അദ്ദേഹത്തിന്റെ ഗ്യാരേജില്‍ ചെറുതും വലുതുമായ എത്രയോ കാറുകളുണ്ട്. അക്കൂട്ടത്തിലേക്ക് ഇപ്പോള്‍ പുതിയ അതിഥി കൂടി എത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. BMW i7 xDrive 60 ആണ് വിജയ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ അപൂര്‍വമായ ഇല്‌ക്ടോണിക് മോഡല്‍ കാറാണിത്. 2 മുതല്‍ 2.3 കോടി വരെയാണ് ആഡംബര കാറിന്റെ വില. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. തമിഴ് മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

6 കോടി രൂപയുടെ റോള്‍സ് റോയ്സ് ഗോസ്റ്റ്, 1.30 കോടിയുടെ ഓഡി എ 8, 75 ലക്ഷം വിലയുളള ബിഎംഡബ്യൂ സീരീസ് 5, 90 ലക്ഷം വിലയുളള ബിഎംഡബ്യൂ എക്സ് 6, 35 ലക്ഷം വിലയുളള മിനി കൂപ്പര്‍ തുടങ്ങിയ വാഹനങ്ങള്‍ വിജയ്ക്ക് സ്വന്തമായുണ്ട്. ടാറ്റ എസ്റ്റേറ്റ്, ടൊയോട്ട സെറ, നിസ്സാന്‍ എക്‌സ്-ട്രെയില്‍, എ8, പ്രീമിയര്‍ 118 എന്‍ഇ, മാരുതി സുസുക്കി സെലേറിയോ, മെഴ്സിഡസ് ബെന്‍സ് ജിഎല്‍എ, റേഞ്ച് റോവര്‍ ഇവോക്ക്, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, റോള്‍സ്-റോയ്‌സ് ഗോസ്റ്റ് എന്നിവയാണ് വിജയിയുടെ ഗ്യാരേജിലെ മറ്റ് കാറുകള്‍. വിജയ്ക്കും അച്ഛനും കാറുകളോട് ഭ്രാന്താണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ അമ്മ ശോഭ പറഞ്ഞിരുന്നു.

Top