ലണ്ടന്‍: ലോകത്ത് ആളുകളുടെ മാനസികാരോഗ്യം വലിയ അളവില്‍ ഇല്ലാതാകുന്നതായി റിപ്പോര്‍ട്ടുകള്‍. ലാന്‍സെന്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ലോകത്ത് ജനങ്ങളുടെ മാനസികാരോഗ്യം വലിയ അളവില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് വെളിപ്പെടുത്തുന്നത്. ആളുകളില്‍ വികലാംഗത്വം, നേരത്തെയുള്ള മരണങ്ങള്‍, പട്ടിണി തുടങ്ങിയവയ്‌ക്കെല്ലാം കാരണം മനുഷ്യന്റെ മാനസികാരോഗ്യം ശരിയല്ലാത്തതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. യു.കെ സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
മാനസിക പ്രശ്ങ്ങള്‍ അനുഭവിക്കുന്ന വ്യക്തികള്‍ക്ക് പലപ്പോഴും ആവശ്യമായ പരിഗണന ലഭിക്കുന്നില്ല. വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഇവര്‍ക്ക് ഉണ്ടാകുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാണ് ഇത്തരക്കാര്‍ അനുഭവിക്കുന്നതില്‍ പ്രധാനപ്പെട്ട ഒരു കാര്യം. മനുഷ്യാവകാശ ലംഘനങ്ങളും വിവേചനവും ഇവര്‍ നേരിടേണ്ടി വരുന്നു. മാനസികാസ്വാസ്ഥ്യമുള്ളവരുടെ പ്രശ്‌നങ്ങള്‍ എല്ലാവരും അവഗണിക്കുന്നു എന്നതും ഗുരുതരമാണ്.
ഇന്ത്യയിലും മാനസിക ആരോഗ്യമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളുടെ എണ്ണവും വളരെ കൂടുതലാണ്. ഇന്ത്യന്‍ യുവാക്കളില്‍ ആത്മഹത്യ ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മദ്യത്തിന്റെ ലഭ്യതയും ഇന്ത്യയില്‍ വളരെ കൂടുതലാണ്. നിരവധിപ്പേരാണ് ഇന്ത്യയില്‍ മാനസികാരോഗ്യ കേന്ദ്രങ്ങളിലും തെരിവുകളിലും കഴിയുന്നത്. പോഷകാഹാരക്കുറവ് കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയെയും ഗുരുതരമായി ബാധിക്കുന്നു. അതിനാല്‍ പലര്‍ക്കും ചെറുപ്പത്തിലേ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. കുട്ടികളുടെ മാനസിക പ്രശ്ങ്ങള്‍ പരിഹരിക്കുന്നതിനുള്ള പരിശോധനകളോ മറ്റു കാര്യങ്ങളോ ഇന്ത്യയില്‍ നടക്കാറില്ല.
സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ലോകരാജ്യങ്ങളിലെ ആളുകളുടെ മാനസികാരോഗ്യം ശരിയാക്കണമെന്ന് പ്രത്യേക പരാമര്‍ശമുണ്ട്. എസ്ഡിജി അനുസരിച്ച് വിവിധ പദ്ധതികളാണ് മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ രൂപീകരിച്ചിരിക്കുന്നത്. പൊതു നയരൂപീകരണങ്ങള്‍ ശരിയായ രീതിയില്‍ ആക്കുക എന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്.
മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. ആരോഗ്യ വകുപ്പില്‍ മാത്രമല്ല, എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള നയങ്ങള്‍ രൂപീകരിക്കുന്നത് മാനസികാരോഗ്യത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കുമെന്ന് യുകെ സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.