മറയൂര്‍ ആദിവാസി കുടിയില്‍ നവജാത ശിശു മരിച്ചു

മറയൂര്‍: പ്രസവത്തെ തുടര്‍ന്ന് ആദിവാസി കുടിയിലെ വീട്ടില്‍ കുഞ്ഞ് മരിച്ചു. മറയൂര്‍ ഈച്ചാംപെട്ടിയിലെ രാഘുവിന്റെ ഭാര്യ മാരിയമ്മ പ്രസവിച്ച ആണ്‍കുഞ്ഞാണ് മരിച്ചത്.

ഈ മാസം 19 ആണ് പ്രസവത്തിന് ആശുപത്രിയില്‍ നിന്ന് നല്‍കിയ തീയതി. എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ച മൂന്നരയോടെ വയറ് വേദന അനുഭവപ്പെടുകയും പ്രസവം നടക്കുകയുമായിരുന്നു.

പിറന്നപ്പോള്‍ തന്നെ മരിച്ചതായി വീട്ടുകാര്‍ പറയുന്നു. രാവിലെ മറയൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് നടപടികള്‍ സ്വീകരിച്ച് പോസ്റ്റ് മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രയിലേക്ക് മാറ്റി.

Top