ചെന്നൈ: ചെന്നൈയില്‍ നവജാത ശിശുവിനെ കുളത്തിലെറിഞ്ഞ് കൊന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വേളാച്ചേരി ഏരിക്കര ശശിനഗര്‍ സ്വദേശിനി സംഗീത (26) യാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടിനടുത്തുള്ള കുളത്തില്‍ നിന്നാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.സംഗീതയ്ക്ക് ഭര്‍ത്താവും രണ്ടു വയസ്സുള്ള കുട്ടിയുമുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രണയത്തിലായ അയല്‍വാസിയിലൂടെ സംഗീത ഗര്‍ഭംധരിച്ചു. വയര്‍ വലുതായിരിക്കുന്നതു കണ്ട് ഭര്‍ത്താവും ബന്ധുക്കളും ചോദിച്ചപ്പോള്‍ അമിത ഭക്ഷണമാണെന്ന് പറഞ്ഞ് സംഗീത ഒഴിഞ്ഞു മാറി. കഴിഞ്ഞ ഞായറാഴ്ച ഭര്‍ത്താവ് വീട്ടിലില്ലാത്തപ്പോള്‍ സംഗീതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു. വീട്ടിലെ ശൗചാലയത്തില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഭര്‍ത്താവ് വരുന്നതിന് മുമ്പ് സംഗീത കുഞ്ഞിനെ അടുത്തുള്ള കുളത്തിലെറിഞ്ഞ് വീട്ടിലേക്ക് മടങ്ങി.
കുഞ്ഞിനെ താന്‍ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് സംഗീത മൊഴി നല്‍കിയതായും പോലീസ് അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.