തിരുവനന്തപുരത്ത് നവജാതശിശുവിനെ 3 ലക്ഷം രൂപയ്ക്ക് വിറ്റു; വാങ്ങിയത് തിരുവല്ല സ്വദേശിനി

തിരുവനന്തപുരം ∙ തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ വിൽപന പൊലീസും ശിശുക്ഷേമ സമതിയും (സിഡബ്ല്യുസി) ചേർന്ന് തടഞ്ഞു. തൈക്കാട് ആശുപത്രിയിലാണ് വിൽപന നടന്നത്. തിരുവല്ല സ്വദേശിനിയാണ് മൂന്നുലക്ഷം രൂപ നൽകി കുട്ടിയെ വാങ്ങിയത്. പൊലീസ് കണ്ടെടുത്ത കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. വിൽപന നടത്തിയവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രസവം കഴിഞ്ഞ് വീട്ടിലേക്കു പോകുംമുൻപു തന്നെ ആശുപത്രിയിൽവച്ച് വിൽപന നടത്തുകയായിരുന്നു.

അതേസമയം, ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റുവെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കുഞ്ഞിന് മതിയായ സംരക്ഷണം ഒരുക്കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.

Top