പഫ്‌സ് വാങ്ങാന്‍ പത്ത് രൂപ മോഷ്ടിച്ചെന്നാരോപിച്ച് ഒന്‍പതുവയസ്സുകാരനെ അമ്മ പൊള്ളലേല്‍പ്പിച്ചു

തൊടുപുഴ: പെരുമ്പിള്ളിച്ചിറയില്‍ പഫ്‌സ് വാങ്ങാന്‍ 10 രൂപ മോഷ്ടിച്ചതിന് അമ്മ മകനെ പൊള്ളലേല്‍പ്പിച്ചു. പൊള്ളലേറ്റ മൂന്നാം ക്ലാസുകാരനെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മുഖത്തും കൈയിലും വയറിലുമാണ് പൊള്ളലേറ്റത്.

ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. അയല്‍വാസിയാണ് ശിശുക്ഷേമസമിതിയെ വിവരമറിയിച്ചത്.

പഫ്‌സ് വാങ്ങാന്‍ പൈസ മോഷ്ടിച്ചത് അമ്മ അറിഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ ചോദ്യം ചെയ്യവെയാണ് കത്തിച്ച വിറകുകൊണ്ട് പൊള്ളലേല്‍പ്പിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top