നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചു: ഒന്നരവയസ്സുകാരി മരിച്ചു

കായംകുളം : ദേശീയപാതയിൽ കരീലക്കുളങ്ങരക്കു സമീപം രാമപുരത്ത് നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഒന്നരവയസ്സുകാരി മരിച്ചു. അഞ്ച് പേർക്ക് പരുക്ക്. തമിഴ്നാട് തിരുച്ചിറപ്പള്ളി ചിറക്കൽ വീട്ടിൽ ഡെന്നി വർഗീസിന്റെ മകൾ സൈറ മരിയ ഡെന്നി (ഒന്നരവയസ്സ്) ആണ് മരിച്ചത്.

രാമപുരം ഹൈസ്കൂൾ ജംക്‌ഷന് സമീപം ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കാർ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

തൃശൂരിലെ ബന്ധുവീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങും വഴിയായിരുന്നു അപകടം.

Top