പത്തനംതിട്ട: ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ തള്ളി ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍. പ്രഥമ പരിഗണന ഇപ്പോഴും സാവകാശ ഹര്‍ജിയ്ക്കാണെന്നാണ് പത്മകുമാര്‍ പറയുന്നത്.
ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടിനോട് വിരുദ്ധ നിലപാട് സ്വീകരിച്ച പ്രസിഡന്റ് പത്മകുമാറിനെ തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.
സാവകാശ ഹര്‍ജിക്ക് പ്രസക്തിയില്ലെന്നും പുന:പരിശോധന ഹര്‍ജിയാണ് പരിഗണിക്കുന്നതെന്നുമാണ് കടകംപള്ളി പറഞ്ഞിരുന്നത്.
പത്മകുമാര്‍ തന്നെ ദേവസ്വം പ്രസിഡന്റായി തുടരുമെന്നും പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായി അഭിപ്രായ വ്യത്യാസമില്ലെന്നും ഇരുവരുമായി താന്‍ ഇന്നലെ സംസാരിച്ചിരുന്നുവെന്നും പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ സെക്രട്ടറിയെ കാണുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.